മല്ലപ്പള്ളി : മലപ്പള്ളി പഞ്ചായത്തുപ്പടിക്ക് സമീപം ഇന്നലെ രാത്രി 11ന് റോഡിൽ,മദ്യപിച്ച് നാട്ടുകാരെ അസഭ്യം പറയുകയും, റോഡരികിലിരുന്ന ടു വീലറുകൾ മറിച്ചിടുകയും , സംഘർഷാവസ്ഥയുണ്ടാക്കുകയും ചെയ്ത മലപ്പള്ളി, പരിയാരം മുള്ളം കുഴി കോളനിയിൽ താമസിക്കുന്ന മുള്ളംകുഴിയിൽ വീട്ടിൽ ബാബു മകൻ സനീഷ് (33) നെ കീഴ്വായ്പൂര് പൊലീസ് അറസ്റ്റ്ചെയ്തു. ഇയാളെ തിരുവല്ല കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.