
പത്തനംത്തിട്ട : ജില്ലയിൽ കോൺഗ്രസ് ഓഫീസുകൾക്കും കൊടിമരങ്ങൾക്കും നേരെയുണ്ടാകുന്ന അതിക്രമങ്ങൾ തടയാൻ പൊലീസ് പ്രത്യേക സ്‌ക്വാഡിനെ നിയമിക്കണമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് എം.ജി കണ്ണൻ ആവശ്യപ്പെട്ടു. സ്വന്തം മുന്നണിയിലുള്ള സി.പി.ഐക്കാരെ പോലും വേട്ടയാടുന്ന സമീപനം ജനാധിപത്യ വിരുദ്ധമാണെന്ന് യൂത്ത് കോൺഗ്രസ് അഭിപ്രായപ്പെട്ടു. പാർട്ടി ഒാഫീസുകൾ ആക്രമിച്ചവർക്കെതിരെ നടപടി എടുത്തില്ലെങ്കിൽ എസ്.പി ഓഫീസ് മാർച്ച് അടക്കമുള്ള സമര പരിപാടികളുമായി യൂത്ത് കോൺഗ്രസ് മുന്നിട്ടിറങ്ങുമെന്ന് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി അറിയിച്ചു.