പന്തളം:കേരള സ്‌കൂൾ ടീച്ചേഴ്‌സ് അസോസിയേഷൻ നടത്തിയ മെഗാ ക്വിസ് മത്സരത്തിൽ യു.പി.സ്‌കൂൾ വിഭാഗത്തിൽ ജില്ലാ തലത്തിൽ മങ്ങാരം ഗവ.യു.പി.സ്‌കൂൾ ആറാം ക്ലാസ് വിദ്യാർത്ഥി കെ.ഷിഹാദ് ഷിജു രണ്ടാം സ്ഥാനം നേടി .പൊതു വിദ്യാഭ്യാസ വകുപ്പ് നടത്തിയ ഗാന്ധി ക്വിസ് മത്സരത്തിൽ ജില്ലാ തലത്തിൽ മൂന്നാം സ്ഥാനം നേടിയ ഷിഹാദ് ഷിജു സമഗ്ര ശിക്ഷ കേരളയുടെ ക്വിസ് മത്സരത്തിൽ യു.പി.വിഭാഗത്തിൽ പന്തളം സബ്ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം നേടിയായിരുന്നു .2019ൽ ശിശുക്ഷേമ സമിതി നടത്തിയ ക്വിസ് മത്സരത്തിൽ സംസ്ഥാന തലത്തിൽ ഒന്നാം സ്ഥാനം നേടിയ ഷിഹാദ് ഷിജു ബാലസംഘം പന്തളം ഏരിയ കമ്മിറ്റി വൈസ് പ്രസിഡണ്ടാണ്. ബാലസംഘം പന്തളം ഏരിയ കമ്മിറ്റി ജോയിന്റ് കൺവീനർ കെ.എച്ച് .ഷിജുവിന്റെയും പന്തളം കുടുംബാരോഗ്യ കേന്ദ്രം സ്റ്റാഫ് നഴ്‌സസ് കെ.സബീനയുടെയും മകനാണ്.