പത്തനംതിട്ട: സാമൂഹ്യപ്രവർത്തക ഡോ. എം. എസ്. സുനിൽ നിരാലംബർക്ക് പണിതുനൽകുന്ന 234-ാ മത്തെ സ്‌നേഹഭവനം ഷിക്കാഗോ മലയാളി അസോസിയേഷനിലെ എം.വി.ചാക്കോയുടെ സഹായത്തോടെ മുണ്ടപ്പള്ളി മുളമുക്ക് കുഴിപ്ലാവിള ശോഭയ്ക്ക് നൽകി.
വീടിന്റെ താക്കോൽദാനവും ഉദ്ഘാടനവും അസോസിയേഷൻ ട്രഷറർ മനോജ് അച്ചേട്ട് നിർവഹിച്ചു. അസോസിയേഷൻ പ്രതിനിധികളായ സാബു അച്ചേട്ട്, സെബി അച്ചേട്ട്, പള്ളിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം.മനു., വാർഡ് മെമ്പർ മുണ്ടപ്പള്ളി സുഭാഷ്., ഡോ. കെ.സന്തോഷ് ബാബു., കെ.പി. ജയലാൽ., ബൈജു മുണ്ടപ്പള്ളി., മുണ്ടപ്പള്ളി തോമസ്, ജോർജ് വടുതല., ജോൺ അത്തിത്തറ, ജോസി കൊട്ടാരത്തുമലയിൽ എന്നിവർ പ്രസംഗിച്ചു. ജോൺസൺ കണ്ണൂക്കാടൻ, ജോഷി വെള്ളികളം, മനോജ് അച്ചേട്ട് എന്നിവർ നേതൃത്വം നൽകുന്ന ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഏഴാമത്തെ സ്‌നേഹ ഭവനമാണിത്.