class
എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയൻതല ഗുരുദർശനം തുടർപഠന പരിശീലന ക്ലാസിന്റെ ഉദ്ഘാടനം എസ്.എൻ.ഡി.പി. യോഗം ഇൻസ്‌പെക്ടിങ്ങ് ഓഫീസർ എസ്. രവീന്ദ്രൻ നിർവ്വഹിക്കുന്നു

തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തിരുവല്ല യൂണിയന്റെ ആഭിമുഖ്യത്തിൽ യൂണിയൻതല ഗുരുദർശനം തുടർപഠന പരിശീലന ക്ലാസ്‌ നടത്തി. എസ്.എൻ.ഡി.പി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ നിലവിളക്കുകൊളുത്തി ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂർ അദ്ധ്യക്ഷനായിരുന്നു. യൂണിയൻ സെക്രട്ടറി അനിൽ എസ്. ഉഴത്തിൽ സ്വാഗതം ആശംസിച്ചു. എസ്.എൻ.ഡി.പി.യോഗം ഡയറക്ടർ ബോർഡ് അംഗം രാകേഷ് കോഴഞ്ചേരി, യൂണിയൻ കൗൺസിലർമാരായ രാജേഷ്‌കുമാർ ആർ, പ്രസന്നകുമാർ, അനിൽ ചക്രപാണി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ. രവീന്ദ്രൻ, യൂത്ത്മൂവ്‌മെന്റ് പ്രസിഡന്റ് വിശാഖ് പി.സോമ,സെക്രട്ടറി സൂര്യകിരൺ, സൈബർസേന യൂണിയൻ ജോ.കൺവീനർ അശ്വിൻ സുരേഷ് എന്നിവർ പ്രസംഗിച്ചു. ഗുരുവിന്റെ സ്‌തോത്ര കൃതികളിൽ ഗണപതിയെ സ്തുതിച്ച് രചിച്ച വിനായകാഷ്ടകത്തിന്റെ നിരന്തരജപം ജീവിത വിഘ്‌നങ്ങളെ ഇല്ലായ്മ ചെയ്യാൻ ഫലപ്രദമാണെന്ന് പഠനക്ലാസെടുത്ത സൗമ്യ അനിരുദ്ധൻ പറഞ്ഞു.