sammelanam
കെ എസ് ടി സി പത്തനംതിട്ട റവന്യൂ ജില്ലാ സമ്മേളനം ലോക് താന്ത്രിക് ജനതാദൾ ദേശീയ ജനറൽ സെക്രട്ടറി ഡോക്ടർ വർഗീസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സെന്റർ ജില്ലാ സമ്മേളനം ലോക് താന്ത്രിക് ജനതാദൾ ദേശിയ ജനറൽ സെക്രട്ടറി ഡോ.വർഗീസ് ജോർജ് ഉത്ഘാടനം ചെയ്തു. ജനാധിപത്യ, മതേതര മൂല്യങ്ങൾ വളർത്താൻ അദ്ധ്യാപകർക്കു കഴിയണമെന്ന് അദ്ദേഹം പറഞ്ഞു. റോയ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. മനോജ്‌ മാധവശേരിൽ, ഡോ.സാമൂവേൽ നെല്ലിക്കാട്, ലൈസാ വി.കോര, മേജർ പി.സി എലിസബേത്, ജോസഫ് ചാക്കോ, ബ്രിജിത് പി.ജോൺ എന്നിവർ പ്രസംഗിച്ചു. ബധിര വിദ്യാർത്ഥികളുടെ ഉന്നമനത്തിനുള്ള സേവനങ്ങൾക്ക് ലൈസാ വി.കോരയെ ഫലകം നൽകി ആദരിച്ചു.