കോന്നി: എസ്.എൻ.ഡി.പി യോഗം 3108-ാം മേടപ്പാറ ശാഖയിലെ വനിതാസംഘം യൂണിറ്റിന്റെ വാർഷിക പൊതുയോഗം നടന്നു. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുശീല ശശി യോഗത്തിൽ അദ്ധ്യക്ഷത വഹിച്ചു. വനിത സംഘം യുണിയൻ സെക്രട്ടറി സരളാ പുരുഷോത്തമൻ, മൈക്രോഫിനാസ് യൂണിയൻ കോ ഓർഡിനേറ്റർ കെ.ആർ. സലീലനാഥ്‌, ശാഖ പ്രസിഡന്റ് പി.ഡി.ശശിധരൻ, സെക്രട്ടറി പങ്കജാക്ഷൻ, ഓമന ശേഖർ തുടങ്ങിയവർ പ്രസംഗിച്ചു. ഭാരവാഹികളായി ബിന്ദു പ്രസന്നൻ ( പ്രസിഡന്റ്), സുമംഗല (വൈസ് പ്രസിഡന്റ് ), ഓമന ശേഖർ (സെക്രട്ടറി) സുധർജി, സന്ധ്യ റാണി, പ്രിയ രമണൻ (യുണിയൻ കമ്മിറ്റി അംഗങ്ങൾ) പുഷ്പലത മോഹൻ, അരുണ കമലൻ, ശോഭന (കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.