 
തിരുവല്ല: കോൺഗ്രസ് കടപ്ര മണ്ഡലം നേതൃയോഗവും 137 രൂപ ചലഞ്ചും ഡി.സി.സി. പ്രസിഡന്റ് പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പി.തോമസ് വർഗീസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി.നിർവാഹക സമിതി അംഗങ്ങളായ റെജി വർഗീസ്, റെജി ഏബ്രഹാം, ബ്ലോക്ക് സെക്രട്ടറിമാരായ അമ്പോറ്റി ചിറയിൽ, ജോസ് വി. ചെറി,പഞ്ചായത്ത് അംഗം ഷാജികുഞ്ഞ്, പി.മാത്യു, ബോബൻ തോമസ്,ടി.കെ.വർഗീസ്,ഉമ്മൻ സി.ജോൺ, ബെന്നി ആലപ്പുറത്ത്, തോമസ് കാട്ടുപറമ്പിൽ, ബിനോയ് വർഗീസ്, ജി.തൈക്കടവിൽ,മെറീന ഫെനി, ജോസ് താന്നിമൂട്ടിൽ,സോണി മട്ടയ്ക്കൽ, ഷാജി കാക്കയിൽ, കെ.എസ്. വർക്കി, മോഹൻ തൈക്കടവിൽ, ജോർജ്ജ്കുട്ടി, പി.എം. ജോൺ, രാജു കാരയ്ക്കൽ എന്നിവർ പ്രസംഗിച്ചു.