ചെങ്ങന്നൂർ: അഖില കേരള വിശ്വകർമ്മ മഹാസഭയുടെ ആലാ ശാഖാ വാർഷികസമ്മേളനവും തിരഞ്ഞെടുപ്പും ഡയറക്ടർ ബോർഡ് മെമ്പർ സി.പി.മഹേഷ് ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് മണിക്കുട്ടൻ തോട്ടുങ്ങലിന്റെ അദ്ധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി എ.ജി.രഘു, വി.എസ്.ഗോപാലകൃഷ്ണൻ, വിനോദ്കുമാർ പി.വി,സി.എൻ.രാജേന്ദ്രൻ എന്നിവർ പ്രസംഗിച്ചു. ശാഖാ ഭാരവാഹികളായി കെ.ഗോപിനാഥൻ (പ്രസിഡന്റ്),വിനോദ് കുമാർ പി.വി. (സെക്രട്ടറി), ശാന്തി എസ് സുരേന്ദ്രൻ (ട്രഷറർ),വി.എസ്.ഗോപാലകൃഷ്ണൻ (യൂണിയൻ പ്രതിനിധി) എന്നിവരെ തിരഞ്ഞെടുത്തു.