 
ചെങ്ങന്നൂർ: ആലപ്പുഴ ജില്ലാ ജനറൽ വർക്കേഴ്‌സ് യൂണിയൻ (സി.ഐ.ടിയു )ചെങ്ങന്നൂർ ഏരിയാ കൺവെൻഷൻ സി.പി.എം ഏരിയാ സെക്രട്ടറി എം.ശശികുമാർ ഉദ്ഘാടനം ചെയ്തു. സി.കെ ഉദയകുമാർ അദ്ധ്യക്ഷത വഹിച്ചു. എം.കെ മനോജ്, എ.ജി അനിൽകുമാർ, സജീവ് കടുനാൽ, ബിനു സെബാസ്റ്റ്യൻ, ടി.എ.ഷാജി, വി.ജി.അജീഷ് എന്നിവർ സംസാരിച്ചു. സജീവ് കടുനാൽ (പ്രസിഡന്റ്), എ.ജി.അനിൽകുമാർ (സെക്രട്ടറി), ടി.എ.ഷാജി (ട്രഷറർ) എന്നിവരടങ്ങുന്ന ഏരിയാ കമ്മിറ്റിയെ തിരഞ്ഞെടുത്തു.