 
കോന്നി: അടവി ഇക്കോ ടുറിസം പദ്ധതിയുടെ ഭാഗമായ പേരുവാലിയിലെ മുളം കുടിലുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാവുന്നു. സംസ്ഥാന ബാബു കോർപറേഷന്റെ ചുമതലയിൽ മുള ഉത്പന്നങ്ങൾ ഉപയോഗിച്ചു നിർമ്മിച്ച അഞ്ചു മുളം കുടിലുകളാണ് ഇവിടെയുള്ളത്. തറയും മേൽക്കൂരയും ബലപ്പെടുത്തി ഡൈനിങ് ഹാളിന്റെയും മറ്റും മേൽക്കൂര മാറ്റുന്ന പണികളാണ് നടക്കുന്നത്. എട്ടു മാസങ്ങൾക്കു മുൻപാണ് ചുഴലിക്കാറ്റിൽ മരം വീണ് മേൽക്കൂര തകർന്നത് . ഇതുമൂലം സഞ്ചാരികൾക്കായി തുറന്നുനൽകിയിരുന്നില്ല. അറ്റകുറ്റപ്പണികൾക്കായി രണ്ടു മാസം മുൻപാണ് കരാർ നൽകിയത്. ഓൺലൈൻ ബുക്കിംഗ് ഏർപെടുത്താത്തതു മൂലം മുളം കുടിലുകളിൽ നിന്ന് വരുമാന നഷ്ടവും വനംവകുപ്പിന് നേരിട്ടിരുന്നു.