1
പഴകുളം കെ വി യു പി സ്കൂൾ കാർഷിക വിളവെടുപ്പ് ഉദ്ഘാടനം പള്ളിക്കൽ പഞ്ചായത്ത് പ്രസിഡൻറ് സുശീല കുഞ്ഞമ്മ കുറുപ്പ് നിർവഹിക്കുന്നു

പഴകുളം: പഴകുളം കെ.വി.യു.പി.സ്കൂൾ കൊവിഡ് കാലഘട്ടത്തിൽ സ്കൂളിൽ ആരംഭിച്ച കൃഷിയുടെ വിളവെടുപ്പ് പള്ളിക്കൽ പഞ്ചായത്ത് പ്രസിഡന്റ് സുശീല കുഞ്ഞമ്മ കുറുപ്പ് ഉദ്ഘാടനം ചെയ്തു. രക്ഷിതാക്കളുടെയും,അദ്ധ്യാപകരുടെയും സഹകരണത്തോടെ കഴിഞ്ഞ മാർച്ച് മാസത്തിലാണ് കുട്ടികളുടെ ഉച്ചഭക്ഷണത്തിനു കൂടി ആവശ്യമായ തരത്തിൽ ജൈവകൃഷി രീതിയിൽ ചീനി, ചേന, ചേമ്പ്, കാച്ചിൽ, കിഴങ്ങ്, വാഴ, ഇഞ്ചി, മഞ്ഞൾ, വഴുതന, പച്ചമുളക്, പയർ എന്നിവ കൃഷി ചെയ്തത്. മഴയും കൃത്യമായ പരിചരണവും ലഭിച്ചതിനാൽ മികച്ച വിളവ് ലഭിച്ചു. കുട്ടികളിൽ കാർഷിക സംസ്കാരവും, പരിസ്ഥിതി സ്നേഹവും വളർത്തുന്നതിന് കൃഷിക്കൂട്ടം എന്ന പേരിൽ പദ്ധതി നടപ്പാക്കി. എല്ലാ കുട്ടികൾക്കും പച്ചക്കറിവിത്തുകൾ നൽകി വീടുകളിൽ കൃഷി ചെയ്യിച്ചു.കൂടാതെ പള്ളിക്കൽ പഞ്ചായത്തിലെ 23 വാർഡുകളിൽ 230 കർഷകരെ ഉൾപ്പെടുത്തി ജൈവ പച്ചക്കറി കൃഷി ചെയ്യിച്ചിരുന്നു. പള്ളിക്കൽ കൃഷി ഓഫീസർ റോണി വർഗീസ്, കവിതാ മുരളി (ഹെഡ്മിസ്ട്രസ് ) എസ്.ആർ.സന്തോഷ് (പി.ടി.എ പ്രസിഡന്റ് ) കെ.എസ്.ജയരാജ് (പ്രോഗ്രാം കോർഡിനേറ്റർ) അദ്ധ്യാപകരായ ഐ.ബസീം, ലക്ഷ്മി രാജ്, ബീന.വി,വന്ദന.വി.എസ്,സ്മിത.ബി,ശാലിനി.എസ് എന്നിവരുടെ നേതൃത്ത്വത്തിലാണ് ഈ പ്രവർത്തനങ്ങൾ സുഗമമായി നടത്തുന്നത്.