തിരുവല്ല: നെടുമ്പ്രം കടയാന്ത്ര സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ തൈപ്പൂയ മഹോത്സവം ഇന്ന് സമാപിക്കും. രാവിലെ മുതൽ ഗണപതിഹോമം, പറയിടീൽ, ഭാഗവതപാരായണം, രാവിലെ 8.30 മുതൽ പൊടിയാടി ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ നിന്നും കാവടിവരവ്. 10ന് നവകം പൂജ.12.15ന് കളഭാഭിഷേകം.12.30ന് സോപാനസംഗീതം. ഒന്നിന് അന്നദാനം, വൈകിട്ട് ഏഴിന് വിശേഷാൽ ദീപാരാധന, ചുറ്റുവിളക്ക്, രാത്രി 8.30ന് വിളക്കെഴുന്നെള്ളിപ്പ് 9ന് സോപാനസംഗീതം.