1
കാട്ടുതീ പടർന്ന കൃഷിയിടങ്ങൾ

ചുങ്കപ്പാറ : മല്ലപ്പള്ളി താലൂക്കിലെ കിഴക്കൻ മലയോര മേഖലയിലെ നിർമ്മലപുരം നാഗപ്പാറ പ്രദേശങ്ങളിൽ തീ പിടിച്ച് വൻ നാശം. റാന്നി -വലിയകാവ് വനമേഖലയോട് ചേർന്ന നിർമ്മപുരം-നാഗപ്പാറ പ്രിയദർശിനി കോളനിയുടെ സമീപ പ്രദേശങ്ങളിലെ ഏക്കർ കണക്കിന് കൃഷിഭൂമി കത്തിക്കരിഞ്ഞു. സമീപ പ്രദേശങ്ങളിലെ വീടുകളും കാട്ടുതീ ഭീഷണിയിലാണ്. നാട്ടുകാരും, റാന്നിഅഗ്നിരക്ഷാ സേനയും, പെരുമ്പെട്ടി പൊലീസും സ്ഥലത്തെത്തി തീയയ്ക്കാൻ നടപടികൾ സ്വീകരിച്ചു. കഴിഞ്ഞ കുറേ ദിവസങ്ങളായി സാമുഹ്യ വിരുദ്ധരുടെ ശല്യം ഈ പ്രദേശങ്ങളിൽ നിലനിന്നിരുന്നു. അധികൃതരുടെ അടിയന്തര നടപടി ഉണ്ടാകണമെന്ന് പ്രദേശവാസികൾ ആവശ്യപ്പെട്ടു.