പ്രമാടം : കോൺഗ്രസ് ജന്മദിനത്തിൽ കെ.പി.സി.സി പ്രഖ്യാപിച്ച 137 രൂപ ചലഞ്ചിന്റെ വള്ളിക്കോട് മണ്ഡലം തല ഉദ്ഘാടനം ഡി.സി.സി ജനറൽ സെക്രട്ടറി സാമുവേൽ കിഴക്കുപുറം നിർവഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി സജി കൊട്ടക്കാട്, പി.എൻ. ശ്രീദത്ത്, രാജശേഖരൻ നായർ, ഡോ. തോമസ് ജോർജ്ജ്, ഷിബു വള്ളിക്കോട്, റോസമ്മ ബാബുജി, ബിജു പള്ളിയാനിയേത്ത് എന്നിവർ പ്രസംഗിച്ചു.