photo
മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ അനൂപിന്റെ പുറത്ത് ആഴത്തിൽ മുറിവേറ്റ നിലയിൽ

പ്രമാടം : ഡി.വൈ.എഫ്.ഐ പ്രമാടം മേഖലാ പ്രസിഡന്റും അംഗപരിമിതനുമായ ആർ.ജി. അനൂപിന് നേരെ സാമൂഹ്യവിരുദ്ധരുടെ ആക്രമണം. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെ പൂങ്കാവ് ഷാപ്പുപടിക്ക് സമീപമാണ് സംഭവം. കാഴ്ച ക്കുറവുള്ള അനൂപ് ലോട്ടറി കച്ചവടം നടത്തിയാണ് ഉപജീവനം നടത്തുന്നത്. വഴിയരികിൽ നിന്ന് ലോട്ടറി കച്ചവടം നടത്തുന്നതിനിടെ വാഹനത്തിൽ എത്തിയ സംഘം ആക്രമിക്കുകയായിരുന്നു. മാരകായുധം കൊണ്ടുള്ള ആക്രമണത്തിൽ അനൂപിന്റെ പുറത്ത് ആഴത്തിൽ മുറിവേറ്റിട്ടുണ്ട്. സംഭവം കണ്ട് നാട്ടുകാർ ഓടിക്കൂടിയപ്പോഴേക്കും സംഘം രക്ഷപ്പെട്ടു. മുൻ വൈരാഗ്യമാണ് ആക്രമണത്തിന് പിന്നിലെന്ന് ഡി.വൈ.എഫ്.ഐ ആരോപിച്ചു. കണ്ടാലറിയാവുന്ന അഞ്ചുപേർക്കെതിരെ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. അനൂപ് കോന്നി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്.