youth
എസ്.എൻ.ഡി.പി.യോഗം തിരുവല്ല യൂണിയൻ യൂത്ത്മൂവ്‌മെന്റ് വാർഷിക പൊതുയോഗം യൂത്ത്മൂവ്‌മെന്റ് ജില്ല ചെയർമാൻ രാകേഷ് കോഴഞ്ചേരി ഉദ്ഘാടനം ചെയ്യുന്നു

തിരുവല്ല: എസ്.എൻ.ഡി.പിയോഗം തിരുവല്ല യൂണിയൻ യൂത്ത്മൂവ്‌മെന്റ് വാർഷിക പൊതുയോഗവും ഭരണസമിതി തിരഞ്ഞെടുപ്പും നടത്തി. യൂണിയൻ പ്രസിഡന്റ് ബിജു ഇരവിപേരൂരിന്റെ അദ്ധ്യക്ഷതയിൽ നടന്ന യോഗം യൂത്ത്മൂവ്‌മെന്റ് ജില്ലാ ചെയർമാൻ രാകേഷ് കോഴഞ്ചേരി ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി അനിൽ എസ്.ഉഴത്തിൽ സന്ദേശം നൽകി. യോഗം ഇൻസ്‌പെക്ടിംഗ് ഓഫീസർ എസ്.രവീന്ദ്രൻ എഴുമറ്റൂർ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർമാരായ രാജേഷ് മേപ്രാൽ, അനിൽ ചക്രപാണി, യൂണിയൻ പഞ്ചായത്ത് കമ്മിറ്റിയംഗങ്ങളായ കെ.കെ.രവി, കെ.എൻ.രവീന്ദ്രൻ എന്നിവർ പ്രസംഗിച്ചു. യൂത്ത്മൂവ്‌മെന്റ് ഭരണസമിതി പ്രസിഡന്റായി വിശാഖ് പി.സോമൻ (350 ഓതറ),വൈസ് പ്രസിഡന്റായി ജിത്ത് മണിയപ്പൻ (365 പരുമല സരസകവീശ്വരം), സെക്രട്ടറിയായി സൂര്യകിരൺ (784 ആഞ്ഞിലിത്താനം),ജോ.സെക്രട്ടറിയായി സുനിൽകുമാർ (1498 നെടുമ്പ്രം ഈസ്റ്റ്),അരുൺ അപ്പു(3653 ഓതറ കുമാരനാശാൻ), കേന്ദ്രസമിതി അംഗങ്ങളായി ഷാൻ ഗോപൻ (1156 എഴുമറ്റൂർ), അഖിൽ മോഹൻ (1880 പടിഞ്ഞാറ്റുംശേരി), അർച്ചന മധുകുമാർ (784 ആഞ്ഞിലിത്താനം), എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ആര്യൻ സുധിൻ (102 ചാത്തങ്കേരി), ഹരികൃഷ്ണൻ (2204 പെരിങ്ങര ഈസ്റ്റ്),രാജേഷ് എ.ആർ.(313 കടപ്ര നിരണം),അശ്വിൻ സജീവ് (കൊറ്റനാട് 789),ദീപക് ആർ (863 മല്ലപ്പള്ളി), ഗ്രീഷ്മ ടി.പി. (കീഴ്‌വായ്പൂര് 101), സൂരജ് (മുരണി 3023), അഭിനന്ദ് സന്തോഷ് (93 തിരുവല്ല ടൗൺ) എന്നിവരെ തിരഞ്ഞടുത്തു. യൂണിയൻ യൂത്ത്മൂവ്‌മെന്റ് ചെയർമാൻ വിശാഖ് പി.സോമൻ, യൂത്ത്മൂവ്‌മെന്റ് കേന്ദ്രസമിതി അംഗം അഖിൽ മോഹൻ എന്നിവർ സംസാരിച്ചു.