1
പ്രസിഡന്റ് ശോഭമാത്യു ഉദ്ഘാടനം നിർവ്വഹിക്കുന്നു

മല്ലപ്പള്ളി : എഴുമറ്റൂർ പഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. എഴുമറ്റൂർ പഞ്ചായത്ത് ഹാളിൽ വൈസ്പ്രസിഡണ്ട് ജേക്കബ് കെ.അബ്രഹാമിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പഞ്ചായത്ത് പ്രസിഡന്റ് ശോഭ മാത്യൂ അണ് പ്രഖ്യാപനം നടത്തിയത്. എഴുമറ്റൂർ പഞ്ചായത്ത് പ്രദേശത്ത് കഴിഞ്ഞ 10 വർഷമായി തദ്ദേശീയമായി മലമ്പനി രോഗമോ ,രോഗ പകർച്ചയോ ,മരണങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. പല വിദേശ രാജ്യങ്ങളിൽ നിന്നുള്ള യത്രക്കാരിലും അന്യ സംസ്ഥാനത്തൊഴിലാളികളിൽ നിന്നും രോഗങ്ങൾ കണ്ടെത്തുന്ന സാഹചര്യത്തിലുള്ളവരിലും ആരോഗ്യവകുപ്പിന്റെ പരിശോധനകൾ തുടരണമെന്ന് പ്രസിഡന്റ് പറഞ്ഞു. പഞ്ചായത്ത് മലമ്പനി വിമുക്ത മാക്കിയത്തിന്റെ സാക്ഷ്യ പത്രം പ്രസിഡന്റ് ഹെൽത്ത് ഇൻസ്പെക്ടർ ബി.ഹരിദാസിന് കൈമാറി. ആരോഗ്യ സ്റ്റൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ ജിജി പി.ഏബ്രഹാം, ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സാജൻ മാത്യു,വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയപേഴ്സൺ മറിയാമ്മ ടി.എന്നിവർ സംസാരിച്ചു.