 
തിരുവല്ല: 60 വയസ് കഴിഞ്ഞ എല്ലാ കലാ അനുബന്ധ പ്രവർത്തകർക്കും അടിയന്തരമായി പെൻഷൻ അനുവദിക്കണമെന്ന് സ്റ്റേജ് ആർട്ടിസ്റ്റ്സ് ആൻഡ് വർക്കേഴ്സ് അസോസിയേഷൻ ഓഫ് കേരള (സവാക്ക്) ജില്ല സ്പെഷ്യൽ കൺവെൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. സംസ്ഥാന ജനറൽ സെക്രട്ടറി സുദർശനൻ വർണം ഉദ്ഘാടനം ചെയ്തു. സിനിയർ നേതാവ് ലാലി മട്ടയ്ക്കൽ അദ്ധ്യക്ഷതയും വഹിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് നെടുമുടി അശോക് കുമാർ മുഖ്യപ്രഭാഷണം നടത്തി. ഫെബ്രുവരി 13ന് വൈകിട്ട് 4 മുതൽ 8 വരെ തിരുവല്ല കെ.എസ്.ആർ.ടി.സി കോർണറിൽ കലാപ്രവർത്തകരുടെ അതിജീവന കലാസന്ധ്യ നടത്താനും തീരുമാനിച്ചു. ജില്ലാ ഭാരവാഹികളായി രജ്ഞിത് പി.ചാക്കോ (ജില്ലാ പ്രസിഡന്റ്), അജി എം.ചാലാക്കേരി ( ജില്ലാ സെക്രട്ടറി),കെ.പി സാബു (വൈസ് പ്രസിഡന്റ്), ഗണേഷ് കുമാർ (ജോ.സെക്രട്ടറി), ശശി എൻ.കെ (ജില്ലാ ട്രഷറാർ) ലാലി മട്ടയ്ക്കൽ (രക്ഷാധികാരി) സുബീഷ് കെ.രാജൻ (കോർഡിനേറ്റർ) എന്നിവരെ യോഗം തിരഞ്ഞെടുത്തു.