ഇലന്തൂർ: ഇ​ലന്തൂർ പ​ഞ്ചാ​യ​ത്ത് 2022 - 23 വാർഷി​ക പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് 17-1-22ന് ന​ട​ക്കേ​ണ്ടി​യി​രുന്ന വർ​ക്കിം​ഗ് ഗ്രൂ​പ്പ് യോഗം, 20, 21 തീ​യ​തി​ക​ളി​ലാ​യി ന​ട​ക്കു​ന്ന ഗ്രാ​മ​സ​ഭ​കൾ 24ന് ന​ട​ക്കു​ന്ന വിക​സ​ന സെ​മിനാർ എന്നിവ കൊ​വി​ഡ് വ്യാ​പ​ന​ത്തി​ന്റെ പ​ശ്ചാ​ത്ത​ല​ത്തിൽ ഓൺ​ലൈ​നാ​യി ന​ട​ത്തു​ന്ന​താണ്. യോ​ഗ​ത്തിന്റെ ഓൺ​ലൈൻ ലി​ങ്ക് വാർ​ഡ് മെ​മ്പർ​മാരിൽ നിന്നും ല​ഭി​ക്കു​ന്ന​താ​ണ്.