 
പത്തനംതിട്ട: ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ നടത്തിയ ജില്ലാ ജൂനിയർ വോളിബാൾ ചാമ്പ്യൻഷിപ്പിൽ പത്തനംതിട്ട കാതോലിക്കേറ്റ് എച്ച്. എസ്. എസ്. ടീം ചാമ്പ്യന്മാരായി. പ്രക്കാനം വോളി അക്കാഡമിയുടെ സഹകരണത്തോടെയായിരുന്നു ചാമ്പ്യൻഷിപ്പ്. പ്ലസ് വൺ വിദ്യാർത്ഥി അനന്തു അശോകൻ, ക്യാപ്റ്റനായ ടീമിൽ ദേവൻ, അഭിജിത്ത് അഭിലാഷ്, റോബിൻ, ജോയൽ തോമസ്, ആഷിഷ്, സ്റ്റെഫിൻ, അശ്വിൻ എന്നിവരായിരുന്നു അംഗങ്ങൾ. വിജയികൾക്ക് ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ. അനിൽകുമാർ സമ്മാനങ്ങൾ വിതരണം ചെയ്തു.