വള്ളി​ക്കോ​ട് : ​പ​ഞ്ചാ​യത്തിൽ നിന്നും ബാ​ങ്ക് അ​ക്കൗ​ണ്ട് വ​ഴി വാർ​ദ്ധ​ക്യ​കാ​ല​പെൻഷൻ, വി​ക​ലാം​ഗ​പെൻഷൻ, വിധ​വാ പെൻ​ഷൻ എന്നി​വ കൈ​പ്പ​റ്റു​ന്ന ബി.പി.എൽ വി​ഭാ​ഗ​ത്തിൽ​പെ​ടു​ന്ന ഗു​ണ​ഭോ​ക്താ​ക്കൾ ബി.പി.എൽ വി​ഭാ​ഗത്തിൽ ഉൾ​പ്പെ​ടു​ന്നവർ ആ​ണെ​ന്ന് തെ​ളി​യി​ക്കു​ന്ന റേ​ഷൻ​കാർ​ഡ്/ ബി.പി.എൽ സർ​ട്ടി​ഫി​ക്കറ്റ്, ആധാർ കാർ​ഡ് എ​ന്നി​വ​യു​ടെ പ​കർ​പ്പ് നേ​രിട്ടോ / ചു​മ​ത​ല​പ്പെ​ടുത്തി​യ ആ​ളു​കൾ മു​ഖേ​നയോ പ​ഞ്ചാ​യത്ത് ഓ​ഫീസിൽ ഹാ​ജ​രാ​ക്ക​ണ​മെ​ന്ന് സെ​ക്രട്ട​റി അ​റി​യിച്ചു.