 
പന്തളം : മുന്നറിയിപ്പ് കൂടാതെ പിരിച്ചുവിട്ടതിൽ പ്രതിഷേധിച്ച് ശുചീകരണ തൊഴിലാളികൾ പന്തളം നഗരസഭ കവാടം ഉപരോധിച്ചു. കഴിഞ്ഞ 16 വർഷമായി ശുചീകരണ ജോലിയിൽ ഏർപ്പെട്ടിരുന്നവരിൽ രണ്ടുപേരെയാണ് കഴിഞ്ഞ ദിവസം ജോലിയിൽ നിന്ന് ഒഴിവാക്കിയത്. കുടുംബശ്രീ മുഖേന എത്തിയ ഷൈലജ അമാനുള്ളയ്ക്കും, രുക്മണിക്കുമാണ് ജോലി നഷ്ടപ്പെട്ടത്. . ഇനി ജോലിക്ക് വരേണ്ടെന്ന് ഹെൽത്ത് ഇൻസ്‌പെക്ടർ അനിൽകുമാർ ഫോണിലൂടെ അറിയിക്കുകയായിരുന്നു. എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി അഞ്ചുപേരെ ശുചീകരണത്തിന് നിയമിച്ചതാണ് ഇവരെ ഒഴിവാക്കാൻ കാരണം. മറ്റുള്ളവരെ ഘട്ടംഘട്ടമായി ഒഴിവാക്കുമെന്നും ശുചീകരണ തൊഴിലാളികൾ പറയുന്നു. ആദ്യഘട്ടത്തിൽ കരാറടിസ്ഥാനത്തിൽ ആയിരുന്നു നിയമനമെങ്കിലും സർക്കാർ ആനുകൂല്യങ്ങളും മറ്റും ലഭിച്ചിരുന്നു.