പത്തനംതിട്ട : പെൻഷൻകാരുടെ ട്രഷറികളിലെ നിക്ഷേപങ്ങൾക്ക് സംരക്ഷണം ഉറപ്പുവരുത്തണമെന്ന് ആവശ്യപ്പെട്ട് കേരള പെൻഷനേഴ്‌സ് സംഘ് ജില്ലാ കമ്മിറ്റി ജില്ലാ ട്രഷറിക്കു മുമ്പിൽ പ്രതിഷേധസമരം സംഘടിപ്പിച്ചു. ബി.എം.എസ്. ജില്ലാ പ്രസിഡന്റ് എം.കെ. അരവിന്ദൻ ഉദ്ഘാടനം ചെയ്തു.
പെൻഷനേഴ്‌സ് സംഘ് ജില്ലാ പ്രസിഡന്റ് ആർ. മോഹനൻ, ജില്ലാ സെക്രട്ടറി സി. സുരേഷ്‌കുമാർ എന്നിവർ നേതൃത്വം നൽകി.