 
അയിരൂർ: എസ്. എൻ. ഡി. പി യോഗം കോഴഞ്ചേരി യൂണിയനിലെ അയിരൂർ  പുത്തേഴം 250-ാം നമ്പർ ശാഖായോഗത്തിന്റെ 87 മുതൽ 90 വരെയുള്ള സംയുക്തവാർഷികവും ഭരണസമിതി തിരഞ്ഞെടുപ്പും കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് മോഹൻ ബാബുവിന്റെ അദ്ധ്യക്ഷതയിൽ യൂണിയൻ സെക്രട്ടറി ജി. ദിവാകരൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ ഡയറക്ടർ ബോർഡ് അംഗവും ചെങ്ങന്നൂർ യൂണിയൻ അഡ്മിനിട്രേറ്റീവ് വൈസ് ചെയർമാനുമായ രാകേഷ് കോഴഞ്ചേരി മുഖ്യ പ്രഭാഷണം നടത്തി. റിട്ടേണിംഗ് ഓഫീസർ യൂണിയൻ കൗൺസിലർ സുഗതൻ പൂവത്തൂർ, വനിതാസംഘം കോഴഞ്ചേരി യൂണിയൻ എക്‌സിക്യൂട്ടിവ് കമ്മിറ്റിയംഗം ലക്ഷ്മിക്കുട്ടിയമ്മ എന്നിവർ പ്രസംഗിച്ചു. ശാഖായോഗം സെക്രട്ടറി സി. വി. സോമൻ പ്രവർത്തന റിപ്പോർട്ടും,വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. എ. കെ. പ്രസന്നകുമാർ സ്വാഗതവും സോജൻ സോമൻ നന്ദിയും പറഞ്ഞു.
പുതിയ ഭരണ സമിതി ഭാരവാഹികൾ- പ്രസിഡന്റ് - എ. കെ. പ്രസന്നകുമാർ, വൈസ് പ്രസിഡന്റ് - പ്രസാദ് ചരുവിൽ, സെക്രട്ടറി - സി. വി. സോമൻ ,യൂണിയൻ കമ്മിറ്റി മെമ്പർ- എസ്. ശ്രീകുമാർ , കമ്മിറ്റി അംഗങ്ങൾ- കെ. എസ്. രഘു, എൻ. എസ്. പ്രസാദ്, കെ. കെ. രാജു, ഡി. ജയൻ, സി. ആർ. രാജൻ, സോജൻ സോമൻ, യു. ഉല്ലാസ് , ശാഖാ പഞ്ചായത്ത് കമ്മിറ്റി- പി. എസ്. ദിവാകരൻ, ഷീജാ പ്രസാദ്, രത്‌നമ്മ രാജപ്പൻ