
പത്തനംതിട്ട : ജില്ലയിൽ ഇന്നലെ 872 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു.
ഇതുവരെ ആകെ 213320 പേർക്ക് രോഗം ബാധിച്ചിട്ടുണ്ട്. കൊവിഡ് ബാധിതരായ രണ്ടു പേർ ഇന്നലെ മരിച്ചു. ഏനാദിമംഗലം സ്വദേശി (68), പത്തനംതിട്ട സ്വദേശി (78) എന്നിവരാണ് മരിച്ചത്.
ഇന്നലെ 566 പേർ രോഗമുക്തരായി. ആകെ രോഗമുക്തരായവരുടെ എണ്ണം 207950 ആണ്. ജില്ലക്കാരായ 3886 പേർ ചികിത്സയിലാണ്. ഇതിൽ 3711 പേർ ജില്ലയിലും, 175 പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിൽ കഴിയുന്നു. 2539 പേർ നിരീക്ഷണത്തിലാണ്.