
പത്തനംതിട്ട : പോപ്പുലർഫ്രണ്ട് ഭീകരതയ്‌ക്കെതിരെ പത്തനംതിട്ടയിൽ നടത്താനിരുന്ന ജനകീയ പ്രതിരോധ സമ്മേളനം കൊവിഡ് വ്യാപനം കണക്കിലെടുത്ത് മാറ്റിവച്ചതായി ബി.ജെ.പി ജില്ലാ അദ്ധ്യക്ഷൻ വി.എ.സൂരജ് അറിയിച്ചു. സംസ്ഥാനത്ത് ടി.പി.ആർ റേറ്റ് വർദ്ധിച്ച സാഹചര്യത്തിൽ
രണ്ടാഴ്ചത്തേക്ക് എല്ലാ പൊതുപരിപാടികളും മാറ്റിവച്ചതായി ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ അറിയിച്ച സാഹചര്യത്തിലാണ് ഈ നടപടി .