പന്തളം : പന്തളത്ത് കൊവിഡ് വ്യാപനം രൂക്ഷം. സ്‌കൂൾ കുട്ടികളിൽ രോഗം കണ്ടെത്തിയതിനെ തുടർന്ന് കടയ്ക്കാട് ഗവൺമെന്റ് എൽ.പി സ്‌കൂളും, മങ്ങാരം ഗവൺമെന്റ് യു.പി സ്‌കൂളും താൽക്കാലികമായി അടച്ചു. കഴിഞ്ഞ രണ്ടു ദിവസമായി പന്തളത്തും പരിസരത്തും കൊവിഡ് വ്യാപനം രൂക്ഷമാണ്. പന്തളം ,മുളമ്പുഴ, മങ്ങാരം, കടയ്ക്കാട് മേഖലകളിൽ പനി ബാധിതർ വർദ്ധിച്ചു. ഇവരിൽ പലർക്കും കൊവിഡ് രോഗ ലക്ഷണങ്ങളുണ്ട്. ബി.ജെ.പി ഇന്നലെ പന്തളത്ത് നടത്താൻ നിശ്ചയിച്ചിരുന്ന പ്രതിഷേധയോഗവും കൊവിഡ് വ്യാപനം മൂലം മാറ്റിവച്ചു. പന്തളം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ പരിസരവും കൊവിഡ് വ്യാപനം രൂക്ഷമാണ് . ഇവിടെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയുണ്ട്.