
പത്തനംതിട്ട : ഇന്ത്യൻ അസോസിയേഷൻ ഒഫ് ലോയേഴ്സ് സംസ്ഥാനകമ്മിറ്റി തയ്യാറാക്കിയ അഭിഭാഷക കലണ്ടറിന്റ ജില്ലാതലവിതരണ ഉദ്ഘാടനം സി.പി.ഐ ജില്ലാസെക്രട്ടറി എ.പി.ജയൻ നിർവഹിച്ചു. ഐ.എ.എൽ ജില്ലാപ്രസിഡന്റ് അഡ്വ.കെ.എൻ സത്യാനന്ദപണിക്കരുടെ അദ്ധ്യക്ഷതയിൽ കൂടിയയോഗത്തിൽ സി.പി.ഐ ജില്ലാഎക്‌സിക്യൂട്ടീവ് കമ്മിറ്റിയംഗം അഡ്വ.കെ. ജി.രതീഷ് കുമാർ കലണ്ടർ ഏറ്റുവാങ്ങി. ജില്ലാസെക്രട്ടറി അഡ്വ.എ.ജയകുമാർ, സംസ്ഥാനകമ്മിറ്റി അംഗങ്ങളായ അഡ്വ.കെ.ജയകുമാർ, അഡ്വ.രേഖ ആർ. നായർ, അഡ്വ.ലാളിത്കുമാർ, അഡ്വ. എസ്.സബീന,അഡ്വ.യോഹന്നാൻ കൊന്നയിൽ, അഡ്വ.സിജു സാമൂവൽ, അഡ്വ.എ.ജെ.റഫീഖ്, അഡ്വ.എൽ.ഷിനാജ്, അഡ്വ.എൻ.പ്രേംകുമാർ എന്നിവർ സംസാരിച്ചു.