daily
പ്രൊഫ. ടി.ജി സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ സമ്മേളനം ഉദ്ഘാടനം പൂർവവിദ്യാർത്ഥിയായ റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, കോളേജ് മാനേജർ റവ. ഡോക്ടർ എബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ എന്നിവർ ചേർന്ന് നിർവഹിക്കുന്നു

കോഴഞ്ചേരി : സെന്റ് തോമസ് കോളേജിലെ ആദ്യകാല അദ്ധ്യാപകൻ ടി.ജി സുബ്രഹ്മണ്യൻ പോറ്റി അനുസ്മരണ സമ്മേളനം കോഴഞ്ചേരി സെന്റ് തോമസ് കോളേജ് മാത്തമാറ്റിക്‌സ് വിഭാഗത്തിന്റെയും പൂർവവിദ്യാർത്ഥി അസോസിയേഷന്റെയും സംയുക്താഭിമുഖ്യത്തിൽ നടന്നു. അനുസ്മരണ സമ്മേളനം ഉദ്ഘാടനം പൂർവവിദ്യാർത്ഥിയായ റവ.ഡോ.മലയിൽ സാബു കോശി ചെറിയാൻ, കോളേജ് മാനേജർ റവ.ഡോക്ടർ ഏബ്രഹാം മാർ പൗലോസ് എപ്പിസ്‌കോപ്പ എന്നിവർ ചേർന്ന് നിർവഹിച്ചു. മാത്തമാറ്റിക്സ് വിഭാഗം മേധാവി ആൻസ് സൂസാ തോമസ് അദ്ധ്യക്ഷത വഹിച്ചു. അനുസ്മരണ യോഗത്തിൽ സെന്റ് തോമസ് കോളേജ് പ്രിൻസിപ്പൽ ഡോക്ടർ കെ.റോയ് ജോർജ് മുഖ്യപ്രഭാഷണം നടത്തി. മാത്തമാറ്റിക്‌സ് അലുമിനി അസോസിയേഷൻ പ്രസിഡന്റ് വിക്ടർ ടി.തോമസ് മുൻ മേധാവി പ്രൊഫ.പി.സി ചെറിയാൻ, മുൻ പ്രിൻസിപ്പാൾമാരായ റവ.ഡോക്ടർ ഫിലിപ്പ് വർഗീസ്, പ്രൊഫസർ അലക്‌സാണ്ടർ കെ. സാമുവൽ പൂർവ വിദ്യാർത്ഥികളായ മുത്തൂറ്റ് എം.ജോർജ് ഗ്രൂപ്പ് ചെയർമാൻ ജോർജ് ജേക്കബ്, ചെറിയാൻ ജോർജ്, മാമൻ സക്കറിയ, പ്രൊഫ.എം.പി ഫിലിപ്പ് ,ടി.ജി സുബ്രഹ്മണ്യൻ പോറ്റിയുടെ മകൻ ജാത ദേവൻ നമ്പൂതിരി, പൂർവ വിദ്യാർത്ഥി പ്രതിനിധി കെ.ആർ അശോക് കുമാർ, പ്രീതി എൽസി തോമസ് എന്നിവർ സംസാരിച്ചു.