
ആറൻമുള : ദേശീയ യുവജനവാരാഘോഷത്തോടനുബന്ധിച്ച് കോട്ട വിവേകാനന്ദാ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആറന്മുള ഗ്രാമപഞ്ചായത്ത്, നെഹ്റു യുവകേന്ദ്ര, തിരുവല്ല മൈക്രോ ഐ സർജറി ആശുപത്രി എന്നിവയുടെ സഹകരണത്തോടെ നേത്രപരിശോധന തിമിര നിർണ്ണയ ക്യാമ്പ് സംഘടിപ്പിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജാ ടി. റ്റോജി ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഉഷാരാജേന്ദ്രൻ അദ്ധ്യക്ഷതവഹിച്ചു. ആരോഗ്യ വിദ്യാഭ്യാസസ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ദീപാ എസ്.നായർ,
കോട്ട എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് സുരേഷ് ബാബു, ഡോ.ജേക്കബ് തോമസ് , എം.ബി.ദിലീപ് കുമാർ എന്നിവർ സംസാരിച്ചു.