 
അടൂർ :മണക്കാല ഐ .എച്ച് .ആർ .ഡി എൻജിനീയറിങ് കോളേജ് മൈതാനത്ത് തീപിടുത്തം. മൂന്ന് ഏക്കറോളം വരുന്ന സ്ഥലത്തെ പുല്ലും അടിക്കാടുകളും കത്തിനശിച്ചു. അടൂരിൽ നിന്ന് അഗ്നി രക്ഷാ സേനയെത്തി ഒന്നരമണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി. തുടർന്ന് പച്ചിലകൾ തൂപ്പ് ആയി ഉപയോഗിച്ച് തീ അടിച്ചുകെടുത്തുകയായിരുന്നു. അസി. സ്റ്റേഷൻ ഓഫീസർ കെ. സി. റെജികുമാറിന്റെ നേതൃത്വത്തിൽ എസ്.എ ജോസ്, ശ്രീജിത്ത് .കെ, പ്രദീപ് .വി, സന്തോഷ്, സന്തോഷ് ജോർജ്, അഭിഷേക് എന്നിവർ പങ്കെടുത്തു .