നാരങ്ങാനം: എസ്.എൻ.ഡി.പി.യോഗം 91 ാം നമ്പർ ശാഖയിലെ വനിതാസംഘത്തിന്റെയും യൂത്ത് മൂവ്‌മെന്റിന്റെയും സംയുക്ത സമ്മേളനം വനിതാസംഘം കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് വിനീതാ അനിൽ ഉദ്ഘാടനം ചെയ്തു. വനിതാ സംഘം യൂണിയൻ സെക്രട്ടറി ബാംബി രവീന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. യോഗം ഡയറക്ടർ ബോർഡ് മെമ്പർ പി.ആർ.രാഖേഷ് മുഖ്യപ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് അജിമോൻ, സെക്രട്ടറി മോഹനൻ ശ്രീപാർവതി, വനിതാസംഘം യൂണിറ്റ് പ്രസിഡന്റ് വത്സമ്മ ശ്രീനിവാസൻ, സെക്രട്ടറി ജയാസന്തോഷ്, യൂത്ത് മൂവ്‌മെന്റ് യൂണിയൻ സെക്രട്ടറി സോജൻ സോമൻ, വൈസ് പ്രസിഡന്റ് സംഗീതാസനിൽ എന്നിവർ സംസാരിച്ചു.
യൂത്ത് മൂവ്‌മെന്റ് യൂണിറ്റ് ഭാരവാഹികളായി അതുൽ എം. എ. (പ്രസിഡന്റ്) ശോഭാവിനോദ് (വൈസ് പ്രസിഡന്റ്), ശ്രീജിത്ത് സന്തോഷ് ചാന്തുരത്തിയിൽ (സെക്രട്ടറി), കൈലാസ് കാലായിൽ (ജോ. സെക്രട്ടറി), സംഗീതാസനിൽ ,മേഘാ രഘു, അജിൽ എം.എ ( യൂണിയൻ കമ്മിറ്റി അംഗങ്ങൾ) ,മായാ സന്തോഷ്, ആരോമൽ ഷിനോ, വി.എസ്.നവീൻ, അനന്തകൃഷ്ണൻ, ആദിത്യൻ.എസ്, പ്രഭാത് .റ്റി, അമ്പിളി വിജയകുമാർ ( കമ്മിറ്റി അംഗങ്ങൾ) എന്നിവരെ തിരഞ്ഞെടുത്തു.