interview

പത്തനംതിട്ട : കാർഷിക വികസന കർഷകക്ഷേമ വകുപ്പിന്റെ കീഴിൽ ജില്ലയിൽ അഗ്രിക്കൾച്ചറൽ ടെക്‌നോളജി മാനേജ്‌മെന്റ് ഏജൻസി (ആത്മ) യിൽ ഒഴിവുള്ള തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ ഫെബ്രുവരി എട്ടിന് പന്തളം കടയ്ക്കാട് പ്രവർത്തിക്കുന്ന ആത്മ പ്രോജക്ട് ഡയറക്ടറുടെ ഓഫീസിൽ വാക്ക് ഇൻ ഇന്റർവ്യു നടത്തും. തസ്തിക ബ്ലോക്ക് ടെക്‌നോളജി മാനേജർ. കൃഷി, വെറ്ററിനറി, ഡെയറി, ഫിഷറീസ് എന്നിവയിൽ ബിരുദാനന്തര ബിരുദമാണ് യോഗ്യത. സർക്കാർ സ്ഥാപനങ്ങളിലുള്ള രണ്ട് വർഷത്തിൽ കുറയാത്ത പ്രവർത്തി പരിചയം അഭികാമ്യം. 2022 ജനുവരി ഒന്നിന് നാൽപ്പത്തിയഞ്ചി​ൽ താഴെ പ്രായം. ഫോൺ : 04734 296180, 9383471982.