vb

പത്തനംതിട്ട : വനിത ശിശു വികസന ഓഫീസ് മഹിളാ ശക്തികേന്ദ്രയും എസ്.ബി.ഐ ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രവും സംയുക്തമായി നടത്തുന്ന സംരംഭകത്വ പരിശീലന പരിപാടിയുടെ ഉദ്ഘാടനം വുമൺ പ്രൊട്ടക്ഷൻ ഓഫീസർ എച്ച്. താഹിറ ബീവി നിർവഹിച്ചു. എസ്.ബി.ഐ ആർ.എസ്.ഇ.ടി.ഐ ഡയറക്ടർ സാറാമ്മ വർഗീസ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ മഹിളാ ശക്തികേന്ദ്രം വുമൺ വെൽഫയർ ഓഫീസർ കെ.എം. ദേവിക, ജില്ലാ കോ-ഓർഡിനേറ്റർ ബി. ജ്യോതി മോൾ, കെ.ബി. ബീന തുടങ്ങിയവർ പങ്കെടുത്തു.