 
തിരുവല്ല: വിശ്വകർമ്മ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മ സമുദായ ആചാര്യൻ യു.കെ.വാസുദേവൻ ആചാരിയുടെ 46-ാം അനുസ്മരണം നടത്തി. ജില്ലാ ജനറൽ സെക്രട്ടറി ഉണ്ണികൃഷ്ണൻ കാവുംഭാഗം ഉദ്ഘാടനം ചെയ്തു. പ്രമോദ് തിരുവല്ല അദ്ധ്യക്ഷത വഹിച്ചു. അനിൽ ചെറുതുരുത്തി, രാജേന്ദ്രൻ തേലശ്ശേരി, മനോജ് മുത്തൂർ തുടങ്ങിയവർ സംസാരിച്ചു.വിശ്വകർമ്മ പാരമ്പര്യ സ്വർണ തൊഴിലാളികളെ ഒഴിവാക്കി മറ്റ് സമുദായങ്ങളെ ക്ഷണിച്ചുകൊണ്ടുള്ള ദേവസ്വം ബോർഡ് വിജ്ഞാപനം പുനഃപരിശോധിക്കണമെന്ന് യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു.