കലഞ്ഞൂർ : ഗവ.ഹയർസെക്കൻഡറി സ്കൂളിൽ മധുരം സർഗവേദി പരിപാടി പരിസ്ഥിതി പ്രവർത്തകനും എഴുത്തുകാരനുമായ ഡോ.എൻ.കെ ശശിധരൻ പിള്ള ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് എസ്.രാജേഷ് അദ്ധ്യക്ഷത വഹിച്ചു. ആമുഖ കവിതാ രചനാ മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ ബി.അഞ്ജലിയ്ക്ക് പ്രിൻസിപ്പൽ എം.സക്കീന സമ്മാനം നൽകി. പാർവതി എസ്.നായർ, സോനാ തോമസ്, അപർണാ റെജി, ദർശനാ രമേഷ്, കെസിയ, ആരോമൽ, അദ്ധ്യാപകരായ വിജേഷ് വി.നായർ, ഹമീദ, സർഗവേദി ജനറൽ കൺവീനർ ജസ്റ്റിൻ ബിജു എന്നിവർ സംസാരിച്ചു.