 
അടൂർ : സിനിമാ ശാലകളെപ്പോലെതന്നെ നാടകങ്ങളും മറ്റുകലകളും പ്രദർശിപ്പിക്കുന്ന സ്ഥിരം നാടകശാലകൾ സംസ്ഥാനത്തെമ്പാടും ആരംഭിക്കാൻ കഴിഞ്ഞാൽ കലാകാരന്മാർ ഇന്നനുഭവിക്കുന്ന ബുദ്ധിമുട്ടുകൾക്ക് പരിഹാരമാകുമെന്ന് ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ഇത്തരം സംവിധാനങ്ങളേകുറിച്ച് സർക്കാരും ആലോചിക്കുമെന്ന് ചിറ്റയം പറഞ്ഞു. നെടുമുടി വേണു, പ്രേംനസീർ അനുസ്മരണവും നവരസ കമ്മ്യൂണിക്കേഷൻസ് ആൻഡ് ആർട്ട്സ് സൊസൈറ്റിയുടെ 'നന്മ എന്റെ നവരസ' എന്ന ജീവകാരുണ്യ പദ്ധതിയും കസ്തൂർബാ ഗാന്ധി ഭവനിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കേരള ക്ഷേത്രസമന്വയ സമിതി സംസ്ഥാന ജനറൽസെക്രട്ടറി കുടശനാട് മുരളി അദ്ധ്യക്ഷത വഹിച്ചു. കലാരംഗത്ത് 50 വർഷം പൂർത്തിയാക്കിയ നാടക നടി കുടശനാട് കനകത്തേയും അളിയൻസ് സീരിയൽ ഫെയിം അൻസാർ ബാബുവിനേയും ഡെപ്യൂട്ടി സ്പീക്കർ ആദരിച്ചു. കവിയരങ്ങ് കവി കണിമോളും, പ്രേംനസീർ അനുസ്മരണം ഡോ.പഴകുളം സുഭാഷും, കലാപരിപാടികൾ ഡോ.ദിനേശ്കർത്തയുംഉദ്ഘാടനം ചെയ്തു. സംസ്ഥാന വനിതാ കമ്മീഷൻ അംഗം ഡോ.ഷാഹിദ കമൽ, കസ്തുർബ ഗാന്ധിഭവൻ ചെയർമാൻ പഴകുളം ശിവദാസൻ, ബി.ജെ.പി സംസ്ഥാന സെക്രട്ടറി അഡ്വ.പന്തളം പ്രതാപൻ,എസ് മീരാ സാഹിബ് എന്നിവർ പ്രസംഗിച്ചു. കലാഭവൻമണി സേവനസമിതി അദ്ധ്യക്ഷൻ അജിൽമണിമുത്ത്,നവരസ പ്രസിഡണ്ട് സിന്ധു രാജൻപിള്ള,കവികളായ രാമക്യഷ്ണൻ, ശ്യാം ഏനാത്ത്, രാധാകൃഷ്ണന് ചൂനാട്, ബിജു, രാജേഷ് നമ്പൂതിരി,രഞ്ചൻകോന്നി, കുടശനാട് പ്രസാദ് എന്നിവർ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.സിന്ധു രാജൻപിള്ള സ്വാഗതവും സന്തോഷ്കുമാർ നന്ദിയും പറഞ്ഞു.