 
ശബരിമല : ശബരിമലയുടെ ആചാരവും അനുഷ്ഠാനവും ചരിത്രവും പ്രതിപാദിച്ച് കേരളകൗമുദി പ്രസിദ്ധീകരിച്ച 'തിരുസന്നിധാനം' പ്രത്യേക പതിപ്പ് പ്രകാശനം ചെയ്തു. സന്നിധാനത്ത് നടന്ന ചടങ്ങിൽ തന്ത്രി കണ്ഠര് മഹേഷ് മോഹനര് , തമിഴ്നാട് ദേവസ്വം മന്ത്രി ശേഖർ ബാബുവിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ശബരിമല എക്സിക്യൂട്ടീവ് ഓഫീസർ കൃഷ്ണകുമാര വാര്യർ, പന്തളം വലിയകോയിക്കൽ ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ജി. പൃഥ്വീപാൽ, കേരളകൗമുദി പത്തനംതിട്ട യൂണിറ്റ് ചീഫ് ബി.എൽ. അഭിലാഷ്, പരസ്യമാനേജർ ജി. മനോജ്, റിപ്പോർട്ടർ ടി.എസ്. സനൽകുമാർ, മനുനമ്പൂതിരി എന്നിവർ പങ്കെടുത്തു.