മല്ലപ്പള്ളി ആനിക്കാട്: കല്ലൂപ്രയാറ്റ് നെല്ലിക്കാപള്ളിൽ എൻ.വി.തോമസ് (തോമാച്ചൻ 75) നിര്യാതനായി. സംസ്‌കാരം ഇന്ന് 11.30ന് പാതിക്കാട് സെന്റ് പീറ്റേഴ്‌സ് ആൻഡ് സെന്റ് പോൾസ് ഓർത്തഡോക്‌സ് പള്ളിയിൽ. ഭാര്യ കോട്ടൂർ ചൊർനാട്ട് വട്ടമലയിൽ പരേതയായ അന്നമ്മ. മക്കൾ: ജോജി തോമസ് (ചിക്കിംഗ് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് തിരുവല്ല), ജോബിൻ ഈപ്പൻ തോമസ് (പ്രൊമോട്ടർ മലങ്കര സഭ മാസിക ദേവലോകം കോട്ടയം),ജോളി തോമസ്, ജോസി തോമസ്. മരുമക്കൾ: ആഞ്ഞിലിത്താനം പണ്ടാത്തിമലയിൽ പി. എസ് .കുഞ്ഞുമോൻ, വെണ്ണിക്കുളം പഴൂർ മേരി വില്ലയിൽ കോശി ഈപ്പൻ, നാരങ്ങാനം പൂവന്നമൂട്ടിൽ തടത്തിൽ പ്രിയ ജോജി, കൈപ്പറ്റ ആലുങ്കൽ ജോയ്‌സ് മാത്യു.