 
തിരുവല്ല: കവിയൂർ പഞ്ചായത്ത് മലമ്പനി വിമുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു. മെഡിക്കൽ ഓഫീസർ ഡോ. ലക്ഷ്മിക്ക് സർട്ടിഫിക്കറ്റ് നൽകി കവിയൂർ പഞ്ചായത്ത് പ്രസിഡണ്ട് എം.ഡി ദിനേശ് കുമാർ പ്രഖ്യാപനം നിർവഹിച്ചു. കവിയൂർ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ശ്രീരഞ്ജിനി ഗോപി അദ്ധ്യക്ഷത വഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സിന്ധു. വി.എസ്, പഞ്ചായത്ത് അംഗങ്ങളായ ശ്രീകുമാരി, സിന്ധു ആർ.സി നായർ, ഹെൽത്ത് ഇൻസ്പെക്ടർമാരായ ബിനു,സജീഷ്, കെയ്സ് എന്നിവർ സംസാരിച്ചു.