തിരുവല്ല: ഇരവിപേരൂർ പഞ്ചായത്തിൽ വൈസ് പ്രസിഡന്റ്‌ സ്ഥാനം സി.പി.എം.രാജിവച്ചു. ഒരുവർഷമായി വിജയമ്മയായിരുന്നു വൈസ് പ്രസിഡന്റ്. ആദ്യത്തെ ഒരുവർഷം വൈസ് പ്രസിഡന്റ് സ്ഥാനം സി.പി.എമ്മിനും തുടർന്നു വരുന്ന നാലുവർഷം സി.പി.ഐ.യ്ക്കുമെന്ന എൽ.ഡി.എഫിലെ മുൻധാരണ പ്രകാരമാണ് രാജി. ആറാം വാർഡ് മെമ്പർ സി.പി.ഐയിലെ സാലി ജേക്കബ് വൈസ് പ്രസിഡന്റാകാനാണ് സാദ്ധ്യത.