കോന്നി: കിഴക്കുപുറം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാകുന്നു. അച്ചാക്കൽ ഈസ്റ്റ് ജംഗ്ഷനിൽ നിന്നുള്ള റോഡും, മലയാലപ്പുഴയിൽ നിന്നുള്ള റോഡും, ആഞ്ഞിലികുന്ന് ജംഗ്ഷനിൽ നിന്നുള്ള റോഡും ചേരുന്ന കവലയിലാണ് കിഴക്കുപുറം ജംഗ്ഷൻ.. മഴക്കാലത്തും, വൈദ്യുതി തകരാറുകൾ ഉള്ളപ്പോഴും ജംഗ്ഷൻ ഇരുട്ടിലാവും. മലയാലപ്പുഴ ദേവി ക്ഷേത്രത്തിലേക്കും, പൊന്നമ്പി പള്ളിയിലേക്കും നിരവധി പേർ പോകുന്നത് ഈ ജംഗ്ഷനിലൂടെയാണ്. ശബരിമല തീർത്ഥാടനകാലത്ത് തമിഴ് നാട്ടിൽ നിന്നും കാൽനടയായി അച്ചൻകോവിൽ, കല്ലേലി, കോന്നി വഴി കാൽനടയായി വരുന്ന തീർത്ഥാടകർ ഈ ജംഗ്ഷനിലൂടെയാണ് മലയാലപ്പുഴ ക്ഷേത്രത്തിലേക്കും തുടന്ന് എരുമേലിയിലേക്കും പോകുന്നത്. കിഴക്കുപുറം ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് സ്ഥാപിക്കാൻ അധികൃതർ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.