കോഴഞ്ചേരി: മാർത്തോമ സഭ ചെങ്ങന്നൂർ-മാവേലിക്കര ഭദ്രാസന കൺവെൻഷൻ 20 മുതൽ 23 ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിലും വിവിധ പളളികളിലുമായി നടക്കും. 20ന് വൈകിട്ട് 6.30ന് ആറാട്ടുപുഴ തരംഗം മിഷൻ ആക്ഷൻ സെന്ററിൽ ആരംഭിക്കുന്ന കൺവൻഷൻ ഡോ.തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്താ ഉദ്ഘാടനം ചെയ്യും. ഭദ്രാസന അദ്ധ്യക്ഷൻ തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷനായിരിക്കും. സിബി.ടി.മാത്യു പ്രസംഗിക്കും. 21ന് വെളളി വൈകുന്നേരം 6.30ന് കുഴിക്കാലാ മാർത്തോമ്മാ പളളിയിൽ നടക്കുന്ന യോഗത്തിൽ റവ.ഏബ്രഹാം തോമസ് പ്രസംഗിക്കും. 22ന് ശനി വൈകുന്നേരം 6.30ന് ഹരിപ്പാട് കാവലിൽ ആരംഭിക്കുന്ന യോഗത്തിൽ റവ. സാം.ടി.കോശി പ്രസംഗിക്കും. സമാപന ദിവസമായ 23ന് രാവിലെ 8ന് ആറാട്ടുപുഴ തരംഗം മിഷൻ സെന്ററിൽ ഡോ.തോമസ് മാർ തീത്തൂസ് എപ്പിസ്‌കോപ്പയുടെ മുഖ്യകാർമ്മികത്വത്തിൽ വിശുദ്ധ കുർബാന ശുശ്രൂഷ ആരംഭിക്കും. 10.30ന് ആരംഭിക്കുന്ന സമാപന യോഗത്തിൽ തോമസ് മാർ തിമോഥെയോസ് എപ്പിസ്‌കോപ്പാ അദ്ധ്യക്ഷനായിരിക്കും.