തിരുവല്ല: താലൂക്കിലും സമീപ പ്രദേശങ്ങളിലും കൊവിഡ് മൂന്നാംഘട്ട വ്യാപനം അതിരൂക്ഷമായി തുടരുന്നത് ആശങ്ക ഉയർത്തുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ജില്ലയിൽ ഏറ്റവുമധികം പേർക്ക് കൊവിഡ് ബാധിച്ച നഗരസഭ തിരുവല്ലയാണ്. നഗരത്തിലെ ഒരു സ്‌കൂളിലും ബാങ്കിലും രോഗികൾ കൂടി ക്ലസ്റ്ററും രൂപപ്പെട്ടു. ബാങ്ക് കുറച്ചുദിവസം അടച്ചിട്ടിരുന്നു. ചില സർക്കാർ ഓഫീസുകളിലും ഒട്ടേറെപ്പേർക്ക് രോഗബാധയുണ്ടായി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ അഞ്ഞൂറിലധികം പേർക്ക് തിരുവല്ലയിൽ കൊവിഡ് ബാധിച്ചു. ചൊവ്വാഴ്ച വരെ മാത്രം 628 പേർ ചികിത്സയിലാണ്. ഇന്നലെ മാത്രം പേർക്ക് പുതിയതായി രോഗബാധ ഉണ്ടായി. തിരുവല്ല നഗരസഭയിൽ ഏറെനാളുകൾക്ക് ശേഷമാണ് കൊവിഡ് രോഗികൾ വർദ്ധിക്കുന്നത്. പഞ്ചായത്തുകളിൽ റിപ്പോർട്ട് ചെയ്യുന്നത് പത്തിൽ താഴെയാണ് എന്നതാണ് ആശ്വാസം. ഗുരുതരപ്രശ്‍നങ്ങൾ ഉള്ളവർ മാത്രമാണ് ആശുപത്രികളിൽ ചികിത്സയിലുള്ളത്. ഒ.പിയിൽ ചികിത്സ തേടിയെത്തുന്നവരിൽ ഡോക്ടർമാർ നിർദ്ദേശിക്കുന്ന രോഗലക്ഷണമുള്ളവർ മാത്രമാണ് ഇപ്പോൾ ആർ.ടി.പി.സി.ആർ പരിശോധന നടത്തുന്നത്.
താലൂക്ക് ആശുപത്രിയിൽ കൊവിഡ് വാർഡ് സജ്ജം
തിരുവല്ല താലൂക്ക് ആശുപത്രിയിലെ പ്രധാന കെട്ടിടത്തിന്റെ മുകളിലത്തെ നിലയിൽ കൊവിഡ് വാർഡ് സജ്ജമാക്കിയിട്ടുണ്ട്. നഗരസഭയിലെയും പുളിക്കീഴ് ബ്ലോക്ക് പരിധിയിലുമുള്ള ഗുരുതര രോഗികൾ മാത്രമാണ് ഇവിടെ ചികിത്സയിലുള്ളത്. മുമ്പ് പ്രവർത്തിച്ചിരുന്ന സി.എഫ്.എൽ.ടി.സികൾ രോഗികൾ കുറഞ്ഞതോടെ നിറുത്തലാക്കിയിരുന്നു. താലൂക്കിന്റെ കിഴക്കൻ മേഖലയിലുള്ളവർ കോഴഞ്ചേരി ജില്ലാ ആശുപത്രിയിലും ചികിത്സിക്കുന്നുണ്ട്. സങ്കീർണ പ്രശ്നങ്ങൾ ഇല്ലാത്തവർ വീടുകളിൽ തന്നെ ക്വാറന്റൈനിൽ തുടരുകയാണ്. പുളിക്കീഴ് ബ്ലോക്കിൽ ചാത്തങ്കരി കമ്മ്യൂണിറ്റി സെന്ററിൽ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ മാത്രമാണ് പരിശോധനയുള്ളത്. നഗരസഭയ്ക്ക് പിന്നാലെ കവിയൂർ, കുന്നന്താനം, ഇരവിപേരൂർ പഞ്ചായത്തുകളിലും രോഗികളുടെ എണ്ണം കൂടി
വരികയാണ്.
............
- ചൊവ്വാഴ്ച വരെ മാത്രം 628 പേർ ചികിത്സയിൽ
-ഏറ്റവുമധികം പേർക്ക് കൊവിഡ് ബാധിച്ച നഗരസഭ
കഴിഞ്ഞ ഒരാഴ്ചക്കിടെ 500ൽ അധികം പേർക്ക് കൊവിഡ്
ഇന്നലെ ......