അടൂർ :ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ആൺകുട്ടികൾക്കും പ്രവേശനത്തിന് അനുമതി നൽകണമെന്ന് പി.ടി.എ യോഗം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു. സ്കൂൾ സ്ഥാപിതമായ കാലംമുതൽ പെൺകുട്ടികൾക്ക് മാത്രമായിരുന്നു ഹൈസ്കൂൾ വിഭാഗത്തിൽ പ്രവേശനം നൽകിയിരുന്ന സർക്കാർ അനുമതി നൽകുന്നതനുസരിച്ച് ഗവൺമെന്റ് ഗേൾസ് സ്കൂളിൽ അഞ്ചാം ക്ലാസ്‌ മുതൽ 10 വരെയും ആൺകുട്ടികളും പഠിക്കും. ഹയർ സെക്കൻഡറി വിഭാഗത്തിൽ ഇപ്പോൾ ആൺകുട്ടികളെ പ്രവേശിപ്പിക്കുന്നുണ്ട്. പി.ടി.എയുടെ പുതിയ പ്രസിഡന്റായി സാം ഡാനിയേൽ, വൈസ് പ്രസിഡന്റായി മുരളിയെയും പൊതുയോഗം ഐക്യകണ്ഠേന തിരഞ്ഞെടുത്തു. നിലവിലെ പി.ടി.എ പ്രസിഡണ്ട് ആർ.സുരേഷ് അദ്ധ്യക്ഷ വഹിച്ചു. പ്രിൻസിപ്പൽ എം.അഷ്‌റഫ്‌,​ ഹെഡ് മിസ്ട്രസ് ബി. ബിന്ദു എന്നിവർ സംസാരിച്ചു.