അടൂർ : കോളേജ് ഒഫ് എൻജിനീയറിംഗിൽ ദേശീയ നഗര ഉപജീവന മിഷൻ നടത്തുന്ന സൗജന്യ ഇലക്ട്രീഷൻ ഡൊമസ്റ്റിക്ക് സൊലൂഷൻ എന്ന രണ്ടു മാസ തൊഴിലധിഷ്ഠിത കോഴ്സിലേക്ക് പന്തളം, അടൂർ , പത്തനംതിട്ട മുൻസിപ്പൽ പരിധിയിൽ താമസിക്കുന്ന ബി.പി.എൽ വിഭാഗങ്ങളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു. വരുമാന പരിധി ഒരു ലക്ഷത്തിൽ താഴെ. താല്പര്യമുള്ളവർ കോളേജിന്റെ വെബ് സൈറ്റിൽ നിന്നും ( cea .ac.in) അപേക്ഷ ഫാറം പ്രിന്റ് എടുത്ത് 20ന് മുൻപായി കോളേജിൽ എത്തിക്കേണ്ടതാണ്. പ്രായം -18 - 35 മിനിമം യോഗ്യത: എസ്.എസ്. എൽ.സി.കൂടുതൽ വിവരങ്ങൾക്ക് 04734-231995, 9995041940 എന്നീ നമ്പരുകളിൽ ബന്ധപ്പെടുക.