 
പ്രമാടം : പ്രമാടം നേതാജി ഹയർ സെക്കൻഡറി സ്‌കൂളിൽ നിർമ്മിച്ച ഇൻഡോർ ബാഡ്മിൻറൺ കോർട്ടിന്റെ ഉദ്ഘാടനം സ്‌പോർട്‌സ് കൗൺസിൽ ജില്ലാ പ്രസിഡന്റ് കെ.അനിൽ കുമാർ നിർവഹിച്ചു.സ്‌പോർട്‌സ് കൗൺസിൽ സെക്രട്ടറി പ്രസന്നകുമാർ അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ മാനേജർ ബി.രവീന്ദ്രൻ പിള്ള,പി.ടി.എ. പ്രസിഡന്റ് വി.ശ്രീനിവാസൻ, പ്രിൻസിപ്പൽ ആർ.ദിലീപ്,സീനിയർ അസിസ്റ്റന്റ് എസ്.ശ്രീലത, കായിക അദ്ധ്യാപകൻ കെ.അനിൽകുമാർ എന്നിവർ പ്രസംഗിച്ചു. അന്താരാഷ്ട്ര നിലവാരമുള്ള രണ്ട് ഇൻഡോർ ബാഡ്മിന്റൺ കോർട്ടുകളിൽ അദ്ധ്യായന ദിവസങ്ങളിൽ സ്‌കൂൾ കുട്ടികൾക്കും അവധി ദിവസങ്ങളിൽ നാട്ടുകാർക്കും സൗജന്യമായി ഉപയോഗിക്കാം.