പ്രമാടം : മങ്ങാരം ഇളഞ്ഞവട്ടം ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിലെ ദശാവതാര ചാർത്തും അനിഴം ഉത്സവവും തുടങ്ങി.എല്ലാ ദിവസവും രാവിലെ6.30 ന് അഷ്ടദ്രവ്യ ഗണപതിഹോമം, എട്ടിന് ഭാഗവതപാരായണം, ദശാവതാര ചാർത്ത് എന്നിവ ഉണ്ടായിരിക്കും. അനിഴം ഉത്സവദിനമായ 27ന് പുലർച്ചെ 4.30 ന് മഹാഗണപതിഹവനം, എട്ടിന് കലശം, ചന്ദനം ചാർത്ത്, ഉച്ചയ്ക്ക് ഒന്നിന് അന്നദാനം, വൈകിട്ട് അഞ്ചിന് സോപാനസംഗീതം, രാത്രി ഏഴിന് ഭക്തിഗാനസുധ.