അടൂർ: പഴകുളം മേട്ടുംപ്പുറം സ്വരാജ് ഗ്രന്ഥശാല പാലിയേറ്റീവ് കെയർ വാരാചരണത്തിന്റെ ഭാഗമായി കിടപ്പു രോഗികളെ സന്ദർശിച്ച് സാന്ത്വന പരിചരണ പ്രവർത്തനം നടത്തി. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബിന്റെ നേതൃത്വത്തിൽ നേഴ്സുമാരായ ഷെറീന, സുമയ്യ, ഗ്രന്ഥശാല പരിചരണ വിഭാഗ അംഗങ്ങളായ വിദ്യാ, ശിവാനി, രമ്യ എന്നിവർ പങ്കെടുത്തു.